Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : New Jobs

ഐ​ടി​യി​ൽ അ​ഞ്ചു​ല​ക്ഷം പു​തി​യ തൊ​ഴി​ല​വ​സ​രങ്ങൾ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്ത് ഐ​​​​ടി​​​​യി​​​​ലും അ​​​​നു​​​​ബ​​​​ന്ധ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലു​​​​മാ​​​​യി അ​​​​ഞ്ചു​​​​ല​​​​ക്ഷം പു​​​​തി​​​​യ തൊ​​​​ഴി​​​​ല​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന ഐ​​​​ടി ന​​​​യ​​​​ത്തി​​​​ന് മ​​​​ന്ത്രി​​​​സ​​​​ഭാ​​​​യോ​​​​ഗം അം​​​​ഗീ​​​​കാ​​​​രം ന​​​​ൽ​​​​കി. രാ​​​​ജ്യ​​​​ത്തെ ഐ​​​​ടി വ്യ​​​​വ​​​​സാ​​​​യ ക​​​​യ​​​​റ്റു​​​​മ​​​​തി​​​​യു​​​​ടെ പ​​​ത്തു ശ​​​​ത​​​​മാ​​​​നം വി​​​​ഹി​​​​ത​​​​മെ​​​​ങ്കി​​​​ലും നേ​​​​ടു​​​​ക​​​​യാ​​​​ണു ല​​​​ക്ഷ്യം.

സൈ​​​​ബ​​​​ർ സു​​​​ര​​​​ക്ഷ​​​​യ്ക്കാ​​​​യി പ്ര​​​​ത്യേ​​​​ക നി​​​​യ​​​​മ നി​​​​ർ​​​​മാ​​​​ണം ന​​​​ട​​​​ത്തും. ബ​​​​ഹി​​​​രാ​​​​കാ​​​​ശം, ശൂ​​​​ന്യാ​​​​കാ​​​​ശം, പ്ര​​​​തി​​​​രോ​​​​ധം, ഇ​​​​ല​​​​ക്‌ട്രോണി​​​​ക്സ്, നി​​​​ർ​​​​മി​​​​ത ബു​​​​ദ്ധി, ക്വാ​​​​ണ്ടം കം​​​​പ്യൂ​​​​ട്ടിം​​​​ഗ്, ജി​​​​നോ​​​​മി​​​​ക്സ് തു​​​​ട​​​​ങ്ങി​​​​യ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ 5-10 ശ​​​​ത​​​​മാ​​​​നം വി​​​​ഹി​​​​തം സം​​​​സ്ഥാ​​​​നം നേ​​​​ടും. ബ​​​​ഹി​​​​രാ​​​​കാ​​​​ശ സാ​​​​ങ്കേ​​​​തി​​​​ക​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ നി​​​​ക്ഷേ​​​​പം പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കാ​​​​ൻ ക​​​​ന്പ​​​​നി​​​​ക​​​​ൾ​​​​ക്കും സ്റ്റാ​​​​ർ​​​​ട്ട​​​​പ്പു​​​​ക​​​​ൾ​​​​ക്കും പ്ര​​​​ത്യേ​​​​ക ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ൾ, പു​​​​തി​​​​യ ഐ​​​​ടി പാ​​​​ർ​​​​ക്കു​​​​ക​​​​ൾ​​​​ക്കാ​​​​യി ലാ​​​​ൻ​​​​ഡ് പൂ​​​​ളിം​​​​ഗ്, സ്റ്റാ​​​​ർ​​​​ട്ട​​​​പ്പു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം 20,000 ആ​​​​യി ഉ​​​​യ​​​​ർ​​​​ത്ത​​​​ൽ, ഫൈ​​​​ബ​​​​ർ ഒ​​​​പ്റ്റി​​​​ക് ക​​​​ണ​​​​ക്ടി​​​​വി​​​​റ്റി ഉ​​​​റ​​​​പ്പാ​​​​ക്കി എ​​​​ല്ലാ വീ​​​​ടു​​​​ക​​​​ളി​​​​ലും ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റ് ല​​​​ഭ്യ​​​​ത എ​​​​ന്നി​​​​വ​​​​യും ന​​​​യം ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്നു. പൗ​​​​ര​​​​ൻ, ഉ​​​​പ​​​​ഭോ​​​​ക്താ​​​​വ്, തൊ​​​​ഴി​​​​ലു​​​​ട​​​​മ, ജീ​​​​വ​​​​ന​​​​ക്കാ​​​​ർ എ​​​​ന്നി​​​​വ​​​​രു​​​​ടെ ഡാ​​​​റ്റ സ്വ​​​​കാ​​​​ര്യ​​​​ത ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ൻ നി​​​​യ​​​​മ​​​​ച​​​​ട്ട​​​​ക്കൂ​​​​ട്.

സ്റ്റാ​​​​ർ​​​​ട്ട​​​​പ്പു​​​​ക​​​​ൾ​​​​ക്കാ​​​​യി കോ-​​​​വ​​​​ർ​​​​ക്കിം​​​​ഗ് അ​​​​ടി​​​​സ്ഥാ​​​​ന​​​സൗ​​​​ക​​​​ര്യം, ഏ​​​​ഞ്ച​​​​ൽ നെ​​​​റ്റ്‌വ​​​​ർ​​​​ക്കു​​​​ക​​​​ൾ, മൈ​​​​ക്രോ വെ​​​​ഞ്ച്വ​​​​ർ ക്യാ​​​​പി​​​​റ്റ​​​​ൽ (വി​​​​സി) ട്രാ​​​​ൻ​​​​സ്‌​​​ലേ​​​​ഷ​​​​ൻ സെ​​​​ന്‍റ​​​​റു​​​​ക​​​​ൾ എ​​​​ന്നി​​​​വ രൂ​​​​പീ​​​​ക​​​​രി​​​​ക്കും.

ഡി​​​​ജി​​​​റ്റ​​​​ൽ സ​​​​ന്പ​​​​ദ്‌വ്യ​​​​വ​​​​സ്ഥ​​​​യാ​​​​യും ഇ​​​​ന്നൊ​​​​വേ​​​​ഷ​​​​ൻ ഹ​​​​ബ്ബാ​​​​യും കേ​​​​ര​​​​ള​​​​ത്തെ മാ​​​​റ്റാ​​​​ൻ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യാ മി​​​​ഷ​​​​നു​​​​ക​​​​ളും ന​​​​യം ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്നു​​​​ണ്ട്. സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യാ മേ​​​​ഖ​​​​ല​​​​യി​​​​ൽ ലോ​​​​കോ​​​​ത്ത​​​​ര നി​​​​ല​​​​വാ​​​​ര​​​​ത്തി​​​​ലു​​​​ള്ള മ​​​​ത്സ​​​​ര​​​​ശേ​​​​ഷി വി​​​​ക​​​​സി​​​​പ്പി​​​​ക്കാ​​​​ൻ മി​​​​ഷ​​​​നു​​​​ക​​​​ൾ​​​​ക്ക് ഊ​​​​ന്ന​​​​ൽ ന​​​​ൽ​​​​കും. കേ​​​​ര​​​​ള ഇ​​​​ല​​​​ക്ട്രോ​​​​ണി​​​​ക്സ് ആ​​​​ൻ​​​​ഡ് സെ​​​​മി​​​​ക​​​​ണ്ട​​​​ക്ട​​​​ർ മി​​​​ഷ​​​​ൻ, കേ​​​​ര​​​​ള എ​​​​ഐ മി​​​​ഷ​​​​ൻ, ഫ്യൂ​​​​ച്ച​​​​ർ ടെ​​​​ക് മി​​​​ഷ​​​​ൻ എ​​​​ന്നി​​​​വ​​​​യാ​​​​ണ് പു​​​​തു​​​​താ​​​​യി രൂ​​​​പീ​​​​ക​​​​രി​​​​ക്കു​​​​ക.

വി​​​​വി​​​​ധ ബി​​​​സി​​​​ന​​​​സ് യൂ​​​​ണി​​​​റ്റു​​​​ക​​​​ൾ​​​​ക്കാ​​​​യി പൊ​​​​തു അ​​​​ടി​​​​സ്ഥാ​​​​ന​​​സൗ​​​​ക​​​​ര്യം, ഡി​​​​ജി​​​​റ്റ​​​​ൽ ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​ടെ പൊ​​​​തു​​​​ശേ​​​​ഖ​​​​രം, ബി​​​​സി​​​​ന​​​​സ് അ​​​​ന​​​​ലി​​​​റ്റി​​​​ക്സ് സൊ​​​​ല്യൂ​​​​ഷ​​​​ൻ, ബു​​​​ദ്ധി​​​​പ​​​​ര​​​​മാ​​​​യ ക​​​​ഴി​​​​വു​​​​ക​​​​ളു​​​​ള്ള അ​​​​ഗ്ര​​​​ഗേ​​​​ഷ​​​​ൻ പ്ലാ​​​​റ്റ്ഫോം, സു​​​​ര​​​​ക്ഷി​​​​ത​​​​വും സ​​​​ബ്സി​​​​ഡി​​​​യു​​​​ള്ള​​​​തു​​​​മാ​​​​യ ക്ലൗ​​​​ഡ് സ്പേ​​​​സ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​യ്​​​​ക്കാ​​​​യി ഡി​​​​ജി​​​​റ്റ​​​​ൽ ട്രാ​​​​ൻ​​​​സ്ഫോ​​​​ർ​​​​മേ​​​​ഷ​​​​ൻ മി​​​​ഷ​​​​നും ന​​​​യ​​​​ത്തി​​​​ൽ നി​​​​ർ​​​​ദേ​​​​ശി​​​​ക്കു​​​​ന്നു.

ഐ​​​​ടി വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തി​​​​ന് ഒ​​​​ന്നു​​​മു​​​​ത​​​​ൽ പ​​​ത്തു​​​വ​​​രെ ക്ലാ​​​സു​​​ക​​​ളി​​​ൽ ഐ​​​​സി​​​​ടി പാ​​​​ഠ​​​​പു​​​​സ്ത​​​​ക​​​​ങ്ങ​​​​ൾ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പു​​​​ത്ത​​​​ൻ സാ​​​​ങ്കേ​​​​തി​​​​ക​​​വി​​​​ദ്യ​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി ഡി​​​​ജി​​​​റ്റ​​​​ൽ വി​​​​ദ്യാ​​​​ഭ്യാ​​​​സം പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കാ​​​​ൻ ഒ​​​​ന്നു​​​​മു​​​​ത​​​​ൽ പ​​​​ത്തു​​​​വ​​​​രെ ക്ലാ​​​​സു​​​​ക​​​​ളി​​​​ൽ പു​​​​തി​​​​യ ഐ​​​​സി​​​​ടി പാ​​​​ഠ​​​​പു​​​​സ്ത​​​​ക​​​​ങ്ങ​​​​ൾ കൊ​​​​ണ്ടു​​​​വ​​​​രു​​​​മെ​​​​ന്ന് ഐ​​​​ടി ന​​​​യ​​​​ന​​​​ത്തി​​​​ൽ പ്ര​​​​ഖ്യാ​​​​പ​​​​നം.

സ്വ​​​​കാ​​​​ര്യ പ​​​​ങ്കാ​​​​ളി​​​​ത്ത​​​​ത്തി​​​​ലും വി​​​​കേ​​​​ന്ദ്രീ​​​​കൃ​​​​ത വ​​​​ള​​​​ർ​​​​ച്ച​​​​യി​​​​ലൂ​​​​ടെ​​​​യും ഐ​​​​ടി സ്ഥ​​​​ല​​​ല​​​​ഭ്യ​​​​ത മൂ​​​​ന്നി​​​​ര​​​​ട്ടി​​​​യാ​​​​ക്കും. ഇ-​​​​ഗ​​​​വേ​​​​ണ​​​​ൻ​​​​സ് ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​നു​​​​ക​​​​ൾ ക്ലൗ​​​​ഡ് അ​​​​ധി​​​​ഷ്ഠി​​​​ത സേ​​​​വ​​​​ന​​​​ങ്ങ​​​​ളാ​​​​ക്കും. സം​​​​സ്ഥാ​​​​ന നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ലു​​​​ള്ള ഡാ​​​​റ്റാ സ​​​​ങ്കേ​​​​ത​​​​ങ്ങ​​​​ൾ, സ​​​​ർ​​​​ക്കാ​​​​ർ ധ​​​​ന​​​​സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ നി​​​​ർ​​​​മി​​​​ക്കു​​​​ന്ന സോ​​​​ഫ്റ്റ്‌​​​വേ​​​​​റു​​​​ക​​​​ൾ​​​​ക്ക് ഓ​​​​പ്പ​​​​ണ്‍ സോ​​​​ഴ്സ് സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ, സ്വ​​​​ത​​​​ന്ത്ര​​​​മാ​​​​യ ഓ​​​​പ്പ​​​​ണ്‍ സോ​​​​ഴ്സ് സോ​​​​ഫ്റ്റ്‌​​​വേ​​​റി​​​നും ​ഹാ​​​​ർ​​​​ഡ്‌​​​വേ​​​​റി​​​​നു​​​​മാ​​​​യി സം​​​​രം​​​​ഭ​​​​ങ്ങ​​​​ൾ, നി​​​​ർ​​​​മി​​​​ത ബു​​​​ദ്ധി, ബ്ലോ​​​​ക്ചെ​​​​യി​​​​ൻ, ഡാ​​​​റ്റാ അ​​​​ന​​​​ല​​​​റ്റി​​​​ക്സ്, ബ​​​​യോ ഇ​​​​ൻ​​​​ഫ​​​​ർ​​​​മാ​​​​റ്റി​​​​ക്സ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യ്ക്കാ​​​​യി മി​​​​ക​​​​വി​​​​ന്‍റെ കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യും ന​​​​യ​​​​ത്തി​​​​ലു​​​​ണ്ട്. അ​​​​ഞ്ചു​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ 25 ല​​​​ക്ഷം വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കു പ​​​​രി​​​​ശീ​​​​ല​​​​നം ന​​​​ൽ​​​​കും. ഗ്ലോ​​​​ബ​​​​ൽ കേ​​​​പ്പ​​​​ബി​​​​ലി​​​​റ്റി സെ​​​​ന്‍റ​​​​റു​​​​ക​​​​ൾ (ജി​​​​സി​​​​സി) കൊ​​​​ണ്ടു​​​​വ​​​​രും.

വി​​​​വി​​​​ധ സ​​​​ർ​​​​ക്കാ​​​​ർ വ​​​​കു​​​​പ്പു​​​​ക​​​​ൾ പൗ​​​​ര​​​​ന്മാ​​​​രെ സം​​​​ബ​​​​ന്ധി​​​​ച്ചും മ​​​​റ്റു പൊ​​​​തു​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ളും പ്ര​​​​ത്യേ​​​​ക​​​​മാ​​​​യി ശേ​​​​ഖ​​​​രി​​​​ച്ച് പ​​​​രി​​​​പാ​​​​ലി​​​​ക്കു​​​​ന്ന രീ​​​​തി അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ച് ഒ​​​​രു വി​​​​വ​​​​രം ഒ​​​​രു സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ൽ മാ​​​​ത്രം ശേ​​​​ഖ​​​​രി​​​​ച്ചു പ​​​​രി​​​​പാ​​​​ലി​​​​ച്ച് ആ​​​​വ​​​​ശ്യ​​​​മാ​​​​യ സ​​​​ർ​​​​ക്കാ​​​​ർ വ​​​​കു​​​​പ്പു​​​​ക​​​​ൾ​​​​ക്കും ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ൾ​​​​ക്കും ന​​​​ൽ​​​​കു​​​​ന്ന എ​​​​പി​​​​ഐ സൗ​​​​ക​​​​ര്യം ന​​​​ൽ​​​​കും. പ്ല​​​​ഗ് ആ​​​​ൻ​​​​ഡ് പ്ലേ ​​​​വ​​​​ർ​​​​ക്ക് സ്പേ​​​സ് കൂ​​​​ടു​​​​ത​​​​ൽ ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു വ്യാ​​​​പി​​​​പ്പി​​​​ക്കും.

 

Latest News

Up